ആലപ്പുഴ ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ്‌ ; സമ്പർക്കത്തിലൂടെ 10 പേർക്ക്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്ത്പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .*

1. സൗദി അറേബ്യയിൽ നിന്നും ജൂലൈ ഒന്നിന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 47 വയസുള്ള പുറക്കാട് സ്വദേശി.

2. യുഎഇയിൽ നിന്നും ജൂൺ 23 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു പുറക്കാട് സ്വദേശിയായ യുവാവ്

3. യുഎഇയിൽ നിന്നും ജൂൺ 26 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

4.ഖത്തറിൽ നിന്നും ജൂൺ 26ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

5. ദുബായിൽ നിന്നും ജൂൺ 26 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

6.സൗദിയിൽ നിന്നും 17/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 53വയസുള്ള തൃക്കുന്നപ്പുഴ സ്വദേശി

7.അബുദാബിയിൽ നിന്നും 26/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് വീട്ടിൽ നിക്ഷണത്തിൽ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ബഹറിനിൽ നിന്നും 25/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്

9.മസ്കറ്റിൽ നിന്നും 28/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ്

10.ഒമാനിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മാന്നാർ സ്വദേശിയായ യുവാവ്

11&12 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ

13to18 ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട്‌ സ്വദേശിനിയായ ഗർഭിണിയുടെ ആറ് ബന്ധുക്കൾ (2കുട്ടികൾ ഉൾപ്പെടെ )

19.എഴുപുന്നയിലെ സീഫുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന 49 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി

20.ചെല്ലാനം ഹാർബറിൽ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ് .

21.സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മൽസ്യകച്ചവടക്കാരന്റെ ബന്ധുവായ 46 വയസുള്ള ഭരണിക്കാവ് സ്വദേശി

22.കുറത്തികാട് സ്വദേശി മൽസ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മൽസ്യകച്ചവടക്കാരനായ 55 വയസുള്ള കായംകുളം സ്വദേശി

രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 236പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .

ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഡൽഹിയിൽ നിന്നെത്തിയ തകഴി സ്വദേശികളായ ദമ്പതികൾ, നൈജീരിയയിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, ദമാമിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ചെട്ടിക്കാട് ,നൂറനാട്, ചേപ്പാട് സ്വദേശികൾ. ആകെ 215 പേർ രോഗം മുക്തരായി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular