ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ? ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നാലെ സംഭവിച്ചത് സോനാ നായര്‍ പറയുന്നു

സിനിമസീരിയല്‍ രംഗത്ത് കഴിവു തെളിയിച്ച താരമാണ് സോന നായര്‍. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വചിത്രമായെത്തിയിരുന്നു. അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കരുടേതായിരുന്നു ചിത്രം. ഇതില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര്‍ ചെയ്തിരുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് സോന നായരുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് സോന നായര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോന നായര്‍ മനസു തുറന്നത്.

” എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്. അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു. പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്ലക്സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച് എല്ലാവരെയും പറ്റിച്ചു.” സോന നായര്‍ പറയുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...