രാജ്യത്ത് കോവിഡ് കുതിപ്പ്; 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് രോഗം; 467 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 7,19,665 ആയിട്ടുണ്ട്. ഇതില്‍ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേര്‍ രോഗമുക്തി നേടിയതായും 20,160 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,571 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ 1,571 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

ഡല്‍ഹിയില്‍ 1,00,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേര്‍ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular