തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയും രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (july 6) ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുൻപ് സന്ദർശിച്ചിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചു.

3. ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. പാറശ്ശാല സ്വദേശി 55 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരൻ. ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

7. സൗദിയിൽ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരൻ. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7