തിരുവനന്തപുരം : പാളയത്ത് കോവിഡ് ബാധിച്ച സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്റേത് ഉള്‍പ്പെടെ മൂന്നു പേരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. തൊണ്ടവേദനയ്ക്കു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഈ ജീവനക്കാരനോടു വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 14 ദിവസം നന്ദാവനത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം ഇദ്ദേഹം 28ന് പാളയം പ്രദേശത്തെ വിവിധ കടകളിലും 29നു കോംപ്ലക്‌സിലെ സ്ഥാപനത്തിലുമെത്തി.
ബാലരാമപുരം പഞ്ചായത്തിലെ തലയല്‍ വാര്‍ഡില്‍ രോഗം ബാധിച്ച വെല്‍ഡറുടെ റൂട്ട് മാപ്പ് സങ്കീര്‍ണമാണ്. ബാലരാമപുരം വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാര്‍ ഓഫിസിലും പോയിട്ടുണ്ട്. കാലടി വാര്‍ഡില്‍ വെല്‍ഡിങ് പണിക്കും പോയി. എന്നാല്‍ കോവിഡ് ബാധിച്ച വഴുതൂര്‍ സ്വദേശിയായ വിഎസ്എസ്എസി ജീവനക്കാരന്‍ പൊതുജന സമ്പര്‍ക്കമുള്ള ഇടങ്ങളില്‍ കാര്യമായി പോയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.