ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിര്‍ത്താന്‍ പുതിയ നീക്കം. റോഷിക്ക് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ വിസ്സമ്മതനായി നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പുതിയ വാഗ്ദാനത്തിന് മുന്നില്‍ വഴങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന് മുന്നില്‍ ഉപാധികള്‍ വച്ചായിരിക്കും ചര്‍ച്ചകള്‍. എല്‍ഡിഎഫ് അംഗീകരിച്ചാല്‍ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടായേക്കും.
അതേസമയം. കേരള കേണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോകാനുള്ള നീക്കത്തിനെതിരെ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും രംഗത്ത് വന്നിരുന്നു. ഇതിനു പുറമേ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായും റോഷി അഗസ്റ്റിന്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, എല്‍ഡിഎഫിലേക്ക് പോകാനുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് 10 മാസം മാത്രം കാലാവധിയുള്ള മന്ത്രി സഭയിലേക്ക് റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. റോഷ് അഗസ്റ്റിന്‍ തീരുമാനത്തെ അനുകൂലിക്കുന്ന പക്ഷം സിപിഎഎമ്മിമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
എന്നാല്‍, ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതിനെതിരെ എന്‍സിപി ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് കൊടുത്താന്‍ പകരം എംപി സീറ്റ് നല്‍കാമെന്ന വാഗ്ദാനം എന്‍സിപിക്ക് ജോസ് വിഭാഗം നല്‍കിയിട്ടുണ്ട്.
ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ചേര്‍ക്കുന്നത് ചര്‍ച്ചയിലൂടെ മാത്രമേ തീരുമാനിക്കാവുയെന്ന് കാനം രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു ഘടകക്ഷികള്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന് ജോസ് കെ മാണി വിഭാഗവുമായുള്ള ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും.
follow us: PATHRAM ONLINE