ആശുപത്രിയില്‍ എത്തിയ വീട്ടമ്മ വീല്‍ചെയര്‍ ഒടിഞ്ഞ് നിലത്തുവീണു; ഇടുപ്പെല്ല് പൊട്ടി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിയ വീട്ടമ്മയ്ക്ക് വീല്‍ചെയര്‍ ഒടിഞ്ഞ് നിലത്തുവീണ് പരുക്ക്. തലവടി 11-ാം വാര്‍ഡില്‍ ഇരുപതില്‍ച്ചിറ വത്സമ്മ നാരായനാണ് (64) വീല്‍ചെയറില്‍ നിന്നു വീണ് പരുക്കേറ്റത്. ഡയാലിസിസിനായി മകള്‍ ഗീതയോടൊപ്പം ഓട്ടോയില്‍ എത്തിയ വത്സമ്മയെ വാഹനത്തില്‍ നിന്നിറക്കി വീല്‍ചെയറില്‍ ഇരുത്തി ഡയാലിസിസ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം.

തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. ആവശ്യമായ പരിശോധന നടത്താനോ ചികിത്സ നല്‍കാനോ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. പഞ്ചായത്ത് അംഗത്തിന്റെയും ബന്ധുക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ ഐപി വിഭാഗത്തിലാക്കി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7