കണ്ണൂർ ശ്രീകണ്ഠപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയാണ് പരാതിക്കാരി. ജാമ്യമില്ല കുറ്റം ചുമത്തിയ ഡോ.പ്രശാന്ത് നായിക്കിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചെവി വേദനയെ തുടർന്ന് ശ്രീകണ്ഠപുരം എസ്.എം.സി ക്ലിനിക്കിൽ യുവതി ചികിത്സയ്ക്കെത്തിയത്. ഡോക്ടറെ അറസ്റ്റ് ചെയാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയിരുന്നു.
Read More: പൃഥിരാജ് ചിത്രവുമായി സാമ്യം, സുരേഷ്‌ഗോപിയുടെ 250- ാം ചിത്രത്തിന് കോടതി വിലക്ക്…
Follow us on pathram online