ഷംന കേസ്; അന്വേഷണം കൂടുതല്‍ സ്ത്രീകളിലേക്ക്…

കൊച്ചി: നടി ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നും ഐ ജി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ടിക് ടോക്ക് താരം യാസിറിനെ പോലീസ് ചോദ്യം ചെയുകയാണ്.

ഷംനകാസിമിന്റെ വീട്ടില്‍ വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷമാണ് നിര്‍മാതാവ് എത്തിയത്. സ്വര്‍ണക്കടത്ത് അടക്കമുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇയാളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഷംനയുടെ നിര്‍ദ്ദേശപ്രകാരമാണ് വീട്ടിലെത്തിയത് എന്നാണ് നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ അത്തരമൊരാളെ അയച്ചിട്ടില്ലെന്ന് ഷംന വീട്ടുകാരെ അറിയിച്ചിരുന്നു. ഇക്കാര്യം ഷംനയുടെ മൊഴിയിലും വ്യക്തമാക്കുന്നുണ്ട്.

വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ആരാണ് സന്ദേശം അയച്ചത്, എന്തുകൊണ്ടാണ് അയച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. അതേസമയം കേസില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പങ്കുള്ളതായാണ് വിവരം. ഇനിയും മൂന്ന് പേര്‍ ഒളിവിലാണ്. റഫീഖിന്റെ ഉമ്മ എന്നപേരില്‍ വിളിച്ച വാടാനപ്പള്ളി സ്വദേശിയെ ഉടന്‍ അറസ്റ്റ് ചെയ്യും. കൂടാതെ മോഡലുകളുടെ പരാതിയില്‍ തൃശൂര്‍ സ്വദേശികളുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നും ഐ ജി വ്യക്തമാക്കി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7