24 മണിക്കൂറിനിടെ 5,537 പേര്‍ക്കാണ് കോവിഡ്: മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1.8 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1.8 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,298 ആയി.198 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരണസംഖ്യ 8,053 ആയി.

സംസ്ഥാനത്ത് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത് മുംബൈയിലാണ്. 1,554 പേര്‍ക്കാണ് ഒറ്റ ദിവസം മുംബൈ നഗരത്തില്‍ രോഗം ബാധിച്ചത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 80,262 പോസിറ്റീവ് കേസുകളും 4,686 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ നാല് പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

താനെ, കല്യാണ്‍, മിറ ഭയന്‍ദാര്‍ മേഖലകളില്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ വാഹനഗതാഗതവും നിരോധിച്ചു. ജയിലുകളില്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ബോംബൈ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular