പാവാടയുടെ ഇടയിലൂടെ കൈയിട്ട് കാലില്‍ തൊട്ട കിളിയുടെ കരണത്ത് നോക്കി തല്ലിയിട്ടുണ്ടെന്ന് രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജീഷ വിജയന്‍. ഇപ്പോള്‍ തന്റെ പ്ലസ് ടു കാലഘട്ടത്തില്‍ ബസില്‍ വെച്ച് ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് രജീഷ. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവമാണ് രജീഷ തുറന്നു പറഞ്ഞത്.

” വൈകുന്നേരമായതിനാലും സ്‌കൂളുകള്‍ ഒരുമിച്ച് വിടുന്നതിനാല്‍ കേറിയ ബസില്‍ നല്ല തിരക്കായിരുന്നു. ഞാന്‍ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയില്‍ പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പില്‍ കിളിയും നില്‍പുണ്ട്. തിരക്കുള്ള ബസില്‍ കമ്പിയില്‍ പിടിച്ചു ആ കൊച്ചു പെണ്‍കുട്ടി പേടിച്ചു നില്‍ക്കുന്ന കണ്ടപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്. സ്റ്റെപ്പില്‍ നില്‍ക്കുന്ന കിളി കമ്പിക്ക് ഇടയില്‍ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലില്‍ തൊട്ടു കൊണ്ട് ഇരിക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നില്‍കുകയായിരുന്നു. കുട്ടി നില്‍ക്കുന്നതിന്റെ അടുത്ത് സീറ്റില്‍ ആന്റിമാര്‍ അടക്കം ഈ കാര്യങ്ങള്‍ കാണുന്നുണ്ടെങ്കിലും അവര്‍ അതിന് എതിരെ പ്രതികരിച്ചില്ല. എന്നാല്‍ ഞാന്‍ അയാളോട് ദേഷ്യപ്പെട്ടു. എന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി എന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോള്‍ കരണം നോക്കി ഒരെണ്ണം കൊടുത്തു. പിന്നീട് ആളുകള്‍ അയാളെ ബസില്‍ നിന്നും ഇറക്കി വിട്ടു. ബസ് ആ കുട്ടിയുടെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞു” രജീഷ പറയുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...