വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പോലീസില്‍ നല്‍കിയ പരാതിയില്‍ സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

പിന്നീട് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Similar Articles

Comments

Advertisment

Most Popular

ദിവസവും 20000 രോഗികള്‍ ഉണ്ടാകും ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ്

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ഇതോടെ 164 രോഗികളായി. കഴിഞ്ഞ ദിവസം 41 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെ നടത്തിയ...

ഡിജിപി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം...