കൊച്ചിയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സുനില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും സമ്പര്‍ക്ക വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത. മാര്‍ക്കറ്റിലെ മാത്രം ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.

ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരന്‍റെ സഹപ്രവര്‍ത്തകനും തൊട്ടടുത്ത സ്ഥാപനത്തിലെ തോപ്പുംപടി സ്വദേശിയായ മറ്റൊരു വ്യാപാരിക്കും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ആറായി. ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തോപ്പുംപടിയും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിരീക്ഷണത്തിൽ ആക്കിയിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്.

മാര്‍ക്കറ്റ് റോഡ് അടച്ചെങ്കിലും പരിസരത്തെ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കപ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയേക്കും. അതേസമയം ചികിത്സയില്‍ ക‍ഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈത്തില്‍ നിന്നും വന്ന 51കാരനായ എറണാകുളം തുരുത്തി സ്വദേശിയാണ് കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ഐസിയുവിൽ ഗുരുതരമായി തുടരുന്നത്.

Follow us on pathram online latest news

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...