ഇന്ത്യയിൽ നിരോധിച്ചത് ടിക്ടോകിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാക്കും

ഇന്ത്യയിലെ നിരോധനത്തിലൂടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. മേഖലയില്‍ കമ്പനി നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടമാണിത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുക ള്‍ നിരോധിച്ചത്.

അതേ സമയം സ്ട്രീമിങ് ആപ്പിലൂടെ ശ്രദ്ധേയരായ സീ 5 ടിക് ടോക്കിന് പകരമായി ഉപയോഗിക്കാനാവുന്ന പുതിയ ആപ്ലിക്കേഷൻ പ്രഖ്യാപിച്ചു. ഹിപി (HiPi) എന്നാണ് ഈ പുതിയ സേവനത്തിന് പേര്. രാജ്യത്ത് ചൈനാ വിരുദ്ധ വികാരം വർധിക്കുകയും ചൈനീസ് സോഷ്യൽ മീഡിയാ സേവനമായ ടിക് ടോക്കിനെതിരായ പ്രചാരണം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് സീ5 ഒരു ഇന്ത്യൻ നിർമിത ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമിനായുള്ള നീക്കങ്ങൾ തുടങ്ങിയത്.

തിങ്കളാഴ്ച രാത്രി ടിക് ടോക് ഉൾപ്പടെ 59 ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ടിക് ടോക്കിന്റെ അഭാവം സൃഷ്ടിച്ച ഒഴിവ് ഇനിയും നികത്തപ്പെട്ടിട്ടില്ല.

മിത്രോം, ചിംഗാരി, ബോലോ ഇൻഡ്യ പോലുള്ള ആപ്ലിക്കേഷനുകൾ അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ രംഗത്ത് സ്ട്രീമിങ് സേവനത്തിലൂടെ ശ്രദ്ധേയരായ സീ 5 ന്റെ വരവ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ജൂലായ് 15 ന് മുമ്പ് തന്നെ ഹിപി ആപ്പ് പുറത്തിറക്കിയേക്കും.

ആപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ചില സ്ക്രീൻ ഷോട്ടുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ടിക് ടോക്കിന് സമാനമായ നിറങ്ങൾ ഉപയോഗിച്ച് രൂപകൽപന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിൽ വീഡിയോകൾ കാണാൻ ഉപയോക്താക്കൾ ലോഗിൻ ചെയ്യണം. ടിക് ടോക്കിലെ ഉള്ളടക്കങ്ങൾ കാണാൻ ലോഗിൻ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഹിപി ഉപയോഗിക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ് എന്നാണ് സ്ക്രീൻഷോട്ടിലെ വിവരങ്ങൾ നൽകുന്ന സൂചന.

Follow us on pathram online

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...