എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ നഷ്ടമായ തുക ഒന്നരമാസത്തിനു ശേഷം ബാങ്ക് തിരിച്ചുനല്‍കി

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ തുക ഒന്നര മാസത്തിനു ശേഷം ബാങ്ക് ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്നു തിരിച്ചു കിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണു മേയ് 11 നു പട്ടിക്കാട്ടെ എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ 7000 രൂപ നഷ്ടമായത്.

ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെടുകയും എടിഎം മെഷീനില്‍നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ടുള്ള ബാങ്കില്‍ രേഖാ മൂലം പരാതി നല്‍കിയത് . ഇടപാട് പൂര്‍ത്തിയായെന്ന മറുപടിയാണ് ഇതിന് ബാങ്കില്‍ നിന്ന് ലഭിച്ചത്.

പിന്നീട് ഓംബുഡ്‌സ്മാന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഓംബുഡ്‌സ് മാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയു ം മറ്റൊരു ബാങ്കിലെ ഇടപാട് കാരനാണ് പണം ലഭിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പണം നഷ്ടമായ യുവാവിന് ശേഷമെത്തിയ ഇടപാട് കാരന്‍ മെഷീനില്‍ നിന്നുലഭിച്ച പണം എടുക്കുയായിരുന്നു.ഓംബുഡ്‌സ്മാന്റെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തി പണം ലഭിച്ചയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് പണം ഈടാക്കി തിരുവനന്തപുരത്തെ ഓംബുഡ്‌സ്മാന്‍ ഓഫിസ് വഴി പരാതിക്കാരന് തിരികെ നല്‍കി.

follow us: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ‘ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി...

2 ദിവസം, സമ്പർക്കം വഴി 287 പേർക്ക് കോവിഡ്; ഇതേ അവസ്ഥയെങ്കിൽ പാലക്കാട് അടച്ചിടേണ്ടിവരും :മന്ത്രി

പാലക്കാട് : 2 ദിവസം; ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 287 പേർക്ക്. ഈ സ്ഥിതിയിൽ സമ്പർക്ക രോഗബാധ വർധിച്ചാൽ ജില്ല പൂ‍ർണമായും അടച്ചിട്ടുള്ള ലോക്ഡൗൺ വേണ്ടിവരുമെന്നു മന്ത്രി എ.കെ. ബാലൻ....

ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം കൊച്ചിയിൽ മുറിയെടുത്തു; ഒടുവിൽ19കാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും...