കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു; വെയില്‍ തെളിഞ്ഞു; ചിത്രീകരണം പൂര്‍ത്തിയായി

നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെയാണ് ഷെയ്ന്‍ നിഗത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കു വച്ച് ചിത്രീകരണം അവസാനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മുന്‍പ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.

വെയിലില്‍ ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

Similar Articles

Comments

Advertismentspot_img

Most Popular