ആഗോള ഡിജിറ്റല്‍ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണിയാണ് ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ചൈനയുമായി ലിങ്കുചെയ്തിട്ടുള്ള 59 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി നിരോധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ചൈനീസ് ആപ്പുകള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതുപ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതായി ഉത്തരവിറക്കിയത്. ചൈനയുമായി ലിങ്കുകളുള്ള 59 ഓളം അപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലാത്തതായും വലിയ അളവില്‍ ഡേറ്റ എക്‌സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജന്‍സികളും നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് തടയാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശുപാര്‍ശയെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും പിന്തുണച്ചിരുന്നു. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ഇറ്റ് എന്നിവ ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ നീണ്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ആപ്ലിക്കേഷനുകള്‍ തടയാനുള്ള ശുപാര്‍ശ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നാണ് വന്നിരിക്കുന്നത്. മാത്രമല്ല അവ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്ബോ, എക്സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്പെയ്സ്, എംഐ വിഡിയോ കോള്‍ ഷാവോമി,
വിസിങ്ക്, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്‌ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്സ്, ഡിയു ്രൈപവസി
ഈ 59 ആപ്ലിക്കേഷനുകളെല്ലാം ഓരോന്നായി പരിശോധിച്ച് അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിശോധിച്ചു വിലയിരുത്തി. എന്നാല്‍, ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആളുകള്‍ അവ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ആപ്ലിക്കേഷനുകളില്‍ സൂമിനെതിരെ നേരത്തെയും സുരക്ഷാ ആശങ്കകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിആര്‍ടി-ഇന്‍) നിര്‍ദേശിച്ച പ്രകാരം ഈ വര്‍ഷം ആദ്യം വിഡിയോ കോളിങ് ആപ്പിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഒരു ഉപദേശം നല്‍കിയിരുന്നു. തായ്വാനിലും സൂം നിരോധിച്ചിരിക്കുന്നു. മറ്റ് വിഡിയോ കോളിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സൂമിനു പുറമെ, സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ടിക് ടോക്കും നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ചൈനീസ് ഡവലപ്പര്‍മാര്‍ സൃഷ്ടിച്ചതോ ചൈനീസ് ലിങ്കുകളുള്ള കമ്പനികള്‍ അവതരിപ്പിച്ചതോ ആയ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ നിരവധി ആപ്ലിക്കേഷനുകള്‍ സ്‌പൈവെയറായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
20 കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം; യുഎസ് മുന്നറിയിപ്പ്