ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ എന്ത് സംഭവിക്കും…

ചൈനുമായുള്ള പ്രശ്‌നം വഷളായതുമുതല്‍ ഉയര്‍ന്നുവന്നതാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം. വളരെ വേഗത്തിലാണ് തീരുമാനം ഉണ്ടായി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും നിരോധിച്ചവയില്‍പെടുന്നു. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍, ഉപഭോക്തൃ കൂട്ടായ്മക്കായുള്ള ഷാവോമിയുടെ എംഐ കമ്മ്യൂണിറ്റി, ഫയല്‍ ഷെയറിങ് ആപ്ലിക്കേഷനുകളായ ഷെയര്‍ ഇറ്റ്, ക്‌സെന്‍ഡര്‍, യു ക്യാം, ക്ലബ് ഫാക്ടറി തുടങ്ങിയ ആപ്ലിക്കേഷനുകള്‍ അതില്‍ ചിലതാണ്.

വലിയ തിരിച്ചടി നേരിടുക ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് ആണ്. 2019 ല്‍ ടിക് ടോക്ക് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യക്കാരാണ്. 32.3 കോടി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. അതായത് ആകെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഹെലോ ആപ്ലിക്കേഷനും വലിയ രീതിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയായിരുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കുന്ന ചുരുക്കം ചില ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായ ടിക് ടോക്കിനെ സോഷ്യല്‍മീഡിയാ ഭീമനായ ഫെയ്‌സ്ബുക്കിനെ പോലും വെല്ലുവിളിക്കാന്‍ ശക്തിയായത് ഇന്ത്യയിലെ സ്വീകാര്യതയാണ്. ടിക് ടോക്കിന്റെ ബലത്തിലാണ് ബൈറ്റ്ഡാന്‍സ് ആഗോള വിപണിയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചതും.

സ്മാര്‍ട്‌ഫോണ്‍ യുഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ മൊബൈല്‍ ഫോണുകളില്‍ സാന്നിധ്യമറിയിച്ച യുസി ബ്രൗസര്‍ പല തവണ ഇന്ത്യയില്‍ പ്രതിക്കൂട്ടിലായിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന ആരോപണം യുസി ബ്രൗസറിനെതിരെ ഏറെ കാലമായി ഉയരുന്നതാണ്. ചൈനീസ് ഭരണകൂടത്തിന് ചൈനീസ് കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണാധികാരമുണ്ട് എന്നതാണ് ഈ കമ്പനികളെയെല്ലാം ആഗോള തലത്തില്‍ തന്നെ സംശയ നിഴലിലാക്കുന്നത്.

വൈഫൈ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തി ബ്ലൂടൂത്തിനേക്കാള്‍ വേഗത്തില്‍ ഫയല്‍ കൈമാറ്റം സാധ്യമാക്കിയിരുന്ന ആപ്ലിക്കേഷനുകളാണ് ക്‌സെന്‍ഡറും ഷെയറിറ്റും ഈ ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ കുറവായിരിക്കും എന്നതാണ് വസ്തുത. ഈ സേവനങ്ങള്‍ ഏറെ പ്രചാരം നേടിയതിന് ശേഷമാണ് പല സ്മാര്‍ട്‌ഫോണ്‍ കമ്പനികളും സ്വന്തം നിലയ്ക്ക് ഫയല്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചത്.

ടിക് ടോക്കിന്റെ അഭാവം യുവാക്കള്‍ക്കിടയില്‍ വലിയ നഷ്ടമായി തോന്നാനിടയുണ്ടെങ്കിലും പകരം സംവിധാനങ്ങള്‍ ലഭ്യമായ ആപ്ലിക്കേഷനുകളാണ് നിരോധിക്കപ്പെട്ടിട്ടുള്ളവയില്‍ പലതും. ടിക് ടോക്കിന്റെ നിരവധി ഇന്ത്യന്‍ പകര്‍പ്പുകള്‍ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കും യൂട്യൂബുമെല്ലാം സമാന സേവനങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു.

ഗൂഗിള്‍ ക്രോം, എഡ്ജ് ഉള്‍പ്പടെ നിരവധി ബ്രൗസര്‍ ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റിങ് ഫയല്‍ ക്ലീനിങ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ ഇതിനോടകം ലഭ്യമാണ്. അതിനാല്‍ തന്നെ കേവലം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെടുന്നത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രശ്‌നമുണ്ടാക്കാനിടയില്ല.

FOLLOW US: pathram online

Similar Articles

Comments

Advertisment

Most Popular

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു

ബാലികയെ ലൈംഗികപീഡനം നടത്തിയ മദ്ധ്യവയ്സ്ക്കനെ അറസ്റ്റു ചെയ്തു. 9 വയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത പോക്സോ നിയമപ്രകാരമുള്ള കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്...

ബാറുകളുടെ പ്രവർത്തന സമയം നീട്ടി

ബാറുകളുടെ പ്രവർത്തന സമയം നീട്ടി. സംസ്ഥാനത്തെ ബാർ - ബിയർ - വൈൻ - പാർലറുകളുടെ പ്രവർത്തി സമയം പുന:ക്രമീകരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാകും പുതുക്കിയ സമയക്രമം. നേരത്തേ രാവിലെ 11 മുതൽ...

വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍; കേന്ദ്രത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തില്‍ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ...