പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍..,.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (JUNE 29) 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

1) ജൂണ്‍ 12 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 53 വയസുകാരന്‍.

2)ജൂണ്‍ 17 ന് അബുദാബിയില്‍ നിന്നും എത്തിയ കോന്നി, പ്രമാടം സ്വദേശിയായ 27 വയസുകാരന്‍.

3)ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനിയായ 29 വയസുകാരി.

4)ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം, ഇളക്കൊളളൂര്‍ സ്വദേശിനിയായ 28 വയസുകാരി.

5)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി, ആറന്മുള സ്വദേശിയായ 28 വയസുകാരന്‍.

6) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 25 വയസുകാരി.

7) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം-തെക്കേക്കര സ്വദേശിയായ 51 വയസുകാരന്‍.

8)ജൂണ്‍ നാലിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 21 വയസുകാരന്‍.

9)ജൂണ്‍ 26 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 46 വയസുകാരി.

10)ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 28 വയസുകാരന്‍. 11)ജൂണ്‍ 24 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശിയായ 44 വയസുകാരന്‍.

12)ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തിയ ചെറുകോല്‍, വയലാത്തല സ്വദേശിനിയായ 32 വയസുകാരി.

13) കുവൈറ്റില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 44 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 184 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 176 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 12 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 198 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 360 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2856 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2470 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 189 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 170 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5686 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 875 കോളുകള്‍ നടത്തുകയും, 187 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ എട്ട്ഡോക്ടര്‍മാര്‍ക്കും, 32 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, അഞ്ചു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 45 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51