കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (27.06.2020) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 241 ആയി.

പോസിറ്റീവായവരില്‍ ഏഴു പേര്‍ വിദേശത്ത് ( കുവൈത്ത് -3, ബഹ്‌റൈന്‍ -3 ഖത്തര്‍ – 1) നിന്നും,ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

പോസിറ്റീവ് കേസ് 234 :

ജൂണ്‍ 24നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ (GF 7278) ബഹ്റൈനില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 64 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്.എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. .ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 235 :

ജൂണ്‍ 24നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ (GF 7278) ബഹ്റൈനില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 55 വയസ്സുള്ള ആയഞ്ചേരി സ്വദേശിയാണ്.എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 236 :

ജൂണ്‍ 17നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ (GF 1744) ബഹ്റൈനില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 41 വയസ്സുള്ള കാക്കൂര്‍ സ്വദേശിയാണ്.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. അവിടെ നിന്ന് നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ രാവിലെ 5 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 25ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജനറല്‍ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി,അതിനുശേഷം ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 237 :

ജൂണ്‍ 20നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ (6E 9705) കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 48 വയസ്സുള്ള തിരുവങ്ങൂര്‍ സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ പുലര്‍ച്ചെ 3 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 25ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 238 :

ജൂണ്‍ 18-ാം തീയതി മഹാരാഷ്ട്രയില്‍ നിന്ന് ട്രാവലര്‍ വാഹനത്തില്‍ കോഴിക്കോട് എത്തിയ 47 വയസ്സുള്ള ചോറോട് സ്വദേശിയാണ്. കോഴിക്കോട് നിന്ന് സ്വകാര്യ വാഹനത്തില്‍ വൈകിട്ട് 4.30 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 25 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 239 :

ജൂണ്‍ 12നുള്ള ഗോ എയര്‍ വിമാനത്തില്‍ (G8 7068) കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 31 വയസ്സുള്ള ചോറോട് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ വൈകുന്നേരം 5 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ജൂണ്‍ 25 ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 240 :

ജൂണ്‍ 24നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ (6E 9619) ഖത്തറില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 52 വയസ്സുള്ള പനങ്ങാട് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ വൈകുന്നേരം 4 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 25ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 241 :

ജൂണ്‍ 20നുള്ള ജസീറ എയര്‍വെയ്സ് വിമാനത്തില്‍ (J9 1405) കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 45 വയസ്സുള്ള ചെങ്ങരോത് സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാവിലെ 8 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ ചെങ്ങരോത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി സ്രവ പരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7