വെള്ളം പോലും നല്‍കിയില്ല; വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.

വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതു നല്‍കാന്‍ പോലും തയാറായില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

FOLLOW US: pathram online

BTM AD

Similar Articles

Comments

Advertisment

Most Popular

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 6,741 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ പുതുതായി 4526 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500...

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കായി 14 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 14 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. കെ. ​ഇ​ന്പാ​ശേ​ഖ​ർ - തി​രു​വ​ന​ന്ത​പു​രം, എ​സ്. ചി​ത്ര - കൊ​ല്ലം, എ​സ്. ച​ന്ദ്ര​ശേ​ഖ​ർ -...

ആശങ്കയുണര്‍ത്തി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കോവിഡ് കണക്കുകള്‍

കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കണക്കുകളും. ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, വിരുതനഗര്‍, തേനി,...