മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത് . സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത് . ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചവര്‍
1. എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61),
2. ശുകപുരം ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി (54),
3 വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49),
4 എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32)
5 ഇവര്‍ക്കു പുറമെ ഇന്ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി (43) ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയതാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 224 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 28) 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.