മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു

കൊല്‍ക്കത്ത: മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ ബിര്‍ബും ജില്ലക്കാരിയായ മുപ്പതുകാരിയിലാണ് അപൂര്‍വ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റില്‍ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയില്‍ താന്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷണ ക്യാന്‍സറാണെന്നും കണ്ടെത്തി. ഇവരുടെ സഹോദരിയും പുരുഷനാണെന്ന പരിശോധനയില്‍ കണ്ടെത്തി.

ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നാണ് ഈ ജനിതക തകരാറിന്റെ പേര്. ഇതുള്ളവര്‍ ബാഹ്യരൂപത്തില്‍ സ്ത്രീ ആയിരിക്കും. സ്ത്രീയുടെ ലൈംഗികാവയങ്ങളും മാറിടം ഉള്‍പ്പെടെയുള്ള ശരീരഘടനയും തന്നെയാണ് ഇത്തരക്കാരില്‍ ഉണ്ടാവുക. എന്നാല്‍ ഇവര്‍ ശരിക്കും പുരുഷന്‍ തന്നെയായിരിക്കും. ഇത്തരം രോഗാവാസ്ഥയാണ് ഈ യുവതിയെയും സഹോദരിയെയും ബാധിച്ചിരിക്കുന്നത്.

വേദനയ്ക്ക് ചികിത്സ തേടിയെത്തിയ, ഇത്രയും നാള്‍ സ്ത്രീയായി ജീവിച്ച വ്യക്തി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വിവാഹ ജീവിതം നയിക്കുന്ന ആളാണ്. എന്നാല്‍ ഇവര്‍ക്ക് ജന്മനാല്‍ ഗര്‍ഭപാത്രമില്ല.ആര്‍ത്തവവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ശബ്ദവും ബാഹ്യ ശരീര ഘടനയും സ്ത്രീയുടേത് തന്നെയാണ്.

നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാന്‍സര്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സൗമെന്‍ ദാസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സ തേടിയെത്തിയ യുവതിയും സഹോദരിയും ശരിക്കും പുരുഷനാമെന്ന് വ്യക്തമായത് . ഇരുവരുടെയും ക്രോമസോം ഘടന എക്സ്വൈ ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്ത്രീകളുടെ ക്രോമസോം ഘടന എക്സ്എക്സ് എന്നാണ്. 22000 പേരില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന അപൂര്‍വ ജതിതക തകരാറാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവരുടെ വൃക്ഷണങ്ങള്‍ ശരീരത്തിനുള്ളില്‍ തന്നെ വികാസം പ്രാപിക്കാത്ത നിലയിലാണ്. അതുകൊണ്ടുതന്നെ ടെസ്റ്റോസ്റ്റീറോണ്‍ ഉല്‍പ്പാദനം നടന്നിരുന്നില്ല. എന്നാല്‍ സ്ത്രീ ഹോര്‍മോണുകള്‍ സ്ത്രീയുടെ ശരീരഘടന നല്‍കുകയും ചെയ്തു. ഈ വ്യക്തി പുരുഷനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ക്യാന്‍സറിന്‍െ്റ ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പിതാവിന്‍െ്റ കുടുംബത്തില്‍ രണ്ട് പേര്‍ക്ക് സമാനമായ ജനിതക തകരാറ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

BTM AD

Similar Articles

Comments

Advertisment

Most Popular

കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിനു 4 ഘട്ടങ്ങളാണുള്ളത്. മൂന്നാമത്തേതിലാണു...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ബാധ. 49 പേര്‍ക്ക് രോഗമുക്തി. ഇന്ന് പോസറ്റീവായവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു...

ഇടുക്കി ജില്ലയ്ക്ക്‌ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും ഇടുക്കി ജില്ലയില്‍നിന്ന് വരുന്നത് ആശ്വാസ റിപ്പോര്‍ട്ട് ആണ്. കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19...