സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ രഹ്ന ഫാത്തിമ

മക്കള്‍ നെഞ്ചില്‍ ചിത്രം വരച്ചതിന്റെ പേരില്‍ ഇപ്പോള്‍ കേസും കോലാഹലവുമായി വരുന്നത് വര്‍ഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ രഹ്ന നിലപാട് വ്യക്തമാക്കുന്നു.

നഗ്‌നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആദ്യം പരാതി ലഭിച്ചത് തിരുവല്ല പൊലീസ് സ്റ്റേഷനിലാണ്. തൊട്ടു പിന്നാലെ സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. കുട്ടികളുടെ പെയിന്റിങ് സാമഗ്രികളും ലാപ്‌ടോപ്പും ഫോണുമെല്ലാം പിടിച്ചെടുത്തു. സ്ഥലത്തില്ലാതിരുന്നതിനാല്‍ രഹ്നയെ ചോദ്യം ചെയ്തിട്ടില്ല. അടുത്ത ദിവസം തിരിച്ചെത്തുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. അറിയിപ്പു പോലും തരാതെ രണ്ടു ജീപ്പു നിറയെ പൊലീസുമായി വന്ന് വീട് പരിശോധിച്ച പൊലീസിനെ കാണാന്‍ സാഹചര്യം പോലെ പോകുമെന്ന നിലപാടിലാണ് രഹ്ന. വിവാദത്തെപ്പറ്റിയും തന്റെ ശരീരത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയും രഹ്ന ഫാത്തിമ സംസാരിക്കുന്നു.

വിഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ ഈ കോലാഹലങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?

ഇല്ലെന്നതാണ് വസ്തുത. അതേസമയം ഒരു വിഭാഗം ആളുകള്‍ എന്റെ വിഡിയോകള്‍ കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതല്‍ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല

എന്താണ് രഹന പറയുന്ന ശരീരത്തിന്റെ രാഷ്ട്രീയം?

ഒരു സ്ത്രീശരീരം കണ്ടാലുടന്‍ അതില്‍ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിര്‍മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് നിലപാട്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.

കുട്ടികളെ ഉപയോഗിച്ചു വേണോ രാഷ്ട്രീയം?

കുട്ടികളെ എന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോള്‍ ഉയരുന്ന ആരോപണമാണ്. കുട്ടികളെ ഒരിക്കലും അതിനായി ഉപയോഗിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.

രഹ്നയുടേത് പബ്ലിസിറ്റിക്കു വേണ്ടിയുള്ള തത്രപ്പാടാണെന്ന് ആരോപണമുണ്ട്

ആര്‍ക്കും എന്തു വേണമെങ്കിലും ആരോപിക്കാം. ജയിലില്‍ കിടന്നിട്ടൊന്നും ആരും പബ്ലിസിറ്റിക്കു പോകില്ലല്ലോ? ഞാന്‍ ഓരോ കാര്യം ചെയ്യമ്പോഴും അതിന്റെ പൊളിറ്റിക്‌സ് കൃത്യമായി പറയാറുണ്ട്. അല്ലാതെ പബ്ലിസിറ്റിക്കു വേണ്ടി ഇത്തരത്തില്‍ ചെയ്യേണ്ട കാര്യമില്ല. ഇവിടെ എന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തവര്‍ ഞാന്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പറഞ്ഞാണ് എതിര്‍ക്കുന്നത്. എന്നെ അധിക്ഷേപിക്കാനാണ് ഒരു വിഭാഗം ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമ ചെയ്തതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരോട് ഡോ. ജെ.എസ്.വീണ കുറിപ്പ്

പണമുണ്ടാക്കാനാണോ വിഡിയോ പ്രൊഡക്ഷന്‍?

യുട്യൂബ് വിഡിയോകള്‍ നിര്‍മിക്കുന്നതിനു പിന്നില്‍ അങ്ങനെ ഒരു ഉദ്ദേശ്യമുണ്ട്. എന്നാല്‍ എല്ലാ വിഡിയോകള്‍ക്കും മോണിറ്റൈസേഷന്‍ കൊടുക്കാറില്ല. ഈ വിഡിയോ മോണിറ്റൈസേഷന്‍ ഓണ്‍ ചെയ്യാതെയാണ് പോസ്റ്റ് ചെയ്തത്. അതേസമയം കുക്കറി ഷോ വിഡിയോകള്‍ക്കെല്ലാം മോണിറ്റൈസേഷന്‍ കൊടുക്കാറുമുണ്ട്

അറസ്റ്റ് ഭയക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഒരിക്കല്‍ സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോള്‍ കേസുമായി ഇറങ്ങിയിരിക്കുന്നത്.

രഹ്ന ഫാത്തിമയെ അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ? ഡോ. സി.ജെ.ജോണ്‍

അറസ്റ്റ് ഭയക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഒരിക്കല്‍ സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോള്‍ കേസുമായി ഇറങ്ങിയിരിക്കുന്നത്.

നേര്‍വഴിക്ക് പ്രണയവും ലൈംഗികതയും അറിയാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവുമ്പോഴാണ് കുട്ടികളില്‍ അത് ക്രിമിനല്‍ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിന് ഉത്തരം, സ്ത്രീയുടെ നഗ്നത എന്തിനു മൂടിവയ്ക്കണം എന്ന മറുചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോ നിമിഷവും സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതല്‍ മൃഗങ്ങള്‍ വരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുമ്പോള്‍ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം എന്ന വിശ്വാസമാണുള്ളത്.
കടപ്പാട് മനോരമ

രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു, രഹ്ന സ്ഥലത്തില്ലായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular