ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച് കേസില്‍ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച് കേസില്‍ ഒരു പ്രതി കീഴടങ്ങി. എറണാകുളം ജില്ലാ കോടതിയിലാണു പ്രതി അബ്ദുല്‍ സലാം കീഴടങ്ങിയത്. അന്‍വര്‍ അലി എന്നയാള്‍ക്കു വേണ്ടിയാണു വിവാഹാലോചന നടത്തിയതെന്നു അബ്ദുല്‍ സലാം പറഞ്ഞു.

ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയിരുന്നെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അബ്ദുല്‍ സലാം മാധ്യമങ്ങളോടു പറഞ്ഞു. ആര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷംനയെ നേരത്തെ പരിചയമില്ലെന്നും ഇയാള്‍ പറഞ്ഞു. ഇനി മുഖ്യ പ്രതി അന്‍വര്‍ അടക്കമുള്ള മൂന്നു പേരെ കണ്ടെത്താനുണ്ട്.

അതേസമയം, ബ്ലാക്മെയില്‍ കേസില്‍ കൂടുതല്‍ പരാതിക്കാരിക്കാരുണ്ടെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. ലൈംഗിക ചൂഷണം നടത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്. 5 പേര്‍ കൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയെന്നും വിജയ് സാഖറെ അറിയിച്ചു

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7