സംഘപരിവാര്‍ എന്ത് നിലപാട് എടുത്താലും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു: പിണറായി

തൊടുപുഴ: യാഥാസ്ഥിതികര്‍ നൂറ്റാണ്ടുകളുടെ പിന്നിലേക്ക് സംസ്ഥാനത്തെ തള്ളാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കെതിരായ വിവേചനം തുടരാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇടുക്കി, തൊടുപുഴയില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിനെതിരെ സ്ത്രീകള്‍ തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. വനിതാ മതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുത്തത് ഇതിന് തെളിവാണ്. ആര്‍എസ്എസും ബിജെപിയും എന്ത് നിലപാട് എടുത്താലും പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുന്നെന്ന് കാനം രാജേന്ദ്രന്‍. സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയല്ല പ്രതിപക്ഷ പ്രതിഷേധമെന്നും കാനം പൊതുസമ്മളേനത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular