വിക്ടറി ഡോ പരേഡില്‍ ഇന്ത്യാ -ചൈന മാര്‍ച്ച്: വീക്ഷിച്ച രാജ്‌നാഥ് സിങ്

മോസ്‌കോ: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡോ പരേഡിലാണ് ഇരു സേനകളും മാര്‍ച്ച് ചെയ്തത്.

75-ാമത് വിക്ടറി ഡേ പരേഡാണ് മോസ്‌കോയില്‍ നടന്നത്. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക സംഘങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിക്ടറി ഡേ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

കര- നാവിക- വ്യോമ സേനകളില്‍ നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ഭാഗമായി പരേഡില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സൈനികര്‍ പരേഡില്‍ പങ്കെടുത്തതില്‍ അഭിമാനം തോന്നുന്നുവെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് റഷ്യന്‍ പ്രതിരോധമന്ത്രി യൂറി ബോറിസോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പരേഡ് വീക്ഷിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രിയും എത്തിയിരുന്നുവെങ്കിലും അദ്ദേഹവുമായി രാജ്നാഥ് സിങ്കൂടിക്കാഴ്ച നിശിചയിച്ചിരുന്നില്ല.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7