അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴച്ചു; വാരിയംകുന്നന്‍ സിനിമയില്‍ അഭിനയിക്കരുത്; പൃഥ്വിക്കെതിരേ രൂക്ഷ സൈബര്‍ ആക്രമണം

പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന കുറിപ്പോടെ ഇന്ന് രാവിലെയാണ് പൃഥ്വി പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വി പിന്‍മാറണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ള ഒരു വിഭാഗം രംഗത്തെത്തി. അദ്ദേഹത്തിന്റെ അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലുള്ള അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ പിന്നിലെന്നാണ് ഉയരുന്ന വാദം.

വിവാദങ്ങള്‍ ശക്തമാകുമ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന രണ്ടു സിനിമകളാണ് മലയാളത്തില്‍ ഇന്ന് പ്രഖ്യാപിച്ചത്. ആഷിഖ് അബു–പൃഥ്വിരാജ് ടീമിന്റെ ‘വാരിയംകുന്നന്‍’ എന്ന സിനിമയ്‌ക്കൊപ്പം പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന സിനിമയും പ്രഖ്യാപിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണെന്ന് പി.ടി. പറയുന്നു. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെയെന്നുമാണ് പി.ടി.യുടെ നിലപാട്.
‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് എന്റെ സിനിമയുടെ പേര്. നായകന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടുപേരുണ്ട് മനസില്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുഖത്തോട് സാമ്യമുള്ള ഒരാളാവണം എന്നുണ്ടെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7