വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും ഫോണ്‍ നമ്പറും കുറിച്ചെടുക്കണം… തിരുവനന്തപുരത്ത് പുതിയ നിര്‍ദ്ദേശങ്ങള്‍ …

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പറും കുറിച്ചെടുക്കണം. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പുതിയ നിര്‍ദേശം. ജില്ലയിലെ 13 എംഎല്‍എമാരും കലക്ടറും ഡിഎംഒയും യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് വരുത്തുന്ന മറ്റു നിര്‍ദേശങ്ങള്‍ താഴെ

ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കും, രോഗിയോടൊപ്പം ഒരു സഹായിയാകാം.
രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങളില്‍ പത്തുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എംഎല്‍എമാരും വിവാഹ, മരണാനന്തര ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കും.
സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ അധികംപേര്‍ പാടില്ല. എല്ലാ വകുപ്പുകളോടും ഇക്കാര്യം നിര്‍ദേശിക്കും.

നഗരത്തിലെ ചന്തകള്‍ തുറന്ന സാഹചര്യത്തില്‍ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും.

അതിര്‍ത്തികളിലും തീരദേശത്തും പരിശോധനകള്‍ ശക്തമാക്കും.
നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടയ്ക്കും.
പൊതുയിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലറ്റൂണും

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7