ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മരണനിരക്കും ഉയര്‍ന്നു തന്നെ. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 445 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ ദിവസം 2003 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അത് വിവിധ സംസ്ഥാനങ്ങളില്‍ അതുവരെ കണക്കില്‍പെടാത്തവയായിരുന്നു.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,25,282 ആയി. ഇതില്‍ 1,74,287 പേര്‍ ചികിത്സയിലാണ്. 2,37,196 പേര്‍ രോഗമുക്തരായി. 13,699 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
ഗോവയിലും ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര ഗോവയിലെ മൊര്‍ലേമില്‍ 85കാരിയാണ് ഇന്ന് രാവിലെ മരിച്ചത്.