ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്

ഡല്‍ഹി: ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്. ജൂണ്‍ മാസം ആദ്യത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആര്‍മി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയലില്‍ ഗുണനിലവാര പ്രശ്നങ്ങളൊന്നുമില്ലെന്ന് നീതി ആയോഗ് അംഗം തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്.

കരസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വിലക്കുറവ് കാരണം ചൈനീസ് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍, ഈ ആയുധശേഖരങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഇതുവരെ ആശങ്കകളൊന്നുമില്ലെന്നാണ് നീതി ആയോഗ് അംഗം പറഞ്ഞത്. അതായത് സൈന്യത്തിനു വേണ്ട ഉല്‍പ്പന്നങ്ങളെല്ലാം വിലക്കുറവിന്റെ പേരില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

ചൈനീസ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ശരീര പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിലവാരത്തില്‍ താഴെയാണെങ്കില്‍ മാത്രമേ അവര്‍ക്ക് ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് മുന്‍ ഡിആര്‍ഡിഒ മേധാവിയായ വി.കെ സരസ്വത് അന്ന് പറഞ്ഞത്. ഭാരം കുറഞ്ഞ ശരീര പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ (ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍) ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു റോഡ്മാപ്പ് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) നിതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. ശരീര കവചങ്ങള്‍ ഇന്ത്യന്‍ സേന ഉപയോഗിക്കുന്നതിനുള്ള ഗുണനിലവാര മാനദണ്ഡങ്ങളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അന്തിമമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സായുധ സേനയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുന്നതില്‍ ചൈനീസ് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചു നിരവധി പേര്‍ക്ക് ആശങ്കയുണ്ട്. ചൈനീസ് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി വിപണിയില്‍ നിന്നുള്ളതാണെന്നും മറ്റുള്ളവയേക്കാള്‍ വിലകുറഞ്ഞതാണെന്നുമാണ് അധികൃതരുടെ വാദം.

ഇന്ത്യന്‍ സായുധ സേനയ്ക്ക് 3 ലക്ഷത്തിലധികം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കാന്‍ സായുധ സേന ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്കും ഇതിനകം ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ നേരത്തെ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയായിരുന്നു.

വില കുറവായതിനാല്‍ ഇപ്പോള്‍ അവയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് വാങ്ങുന്നത്. നിലവില്‍ സേന ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വളരെ ഭാരമുള്ളതിനാലാണ് ഇന്ത്യയില്‍ ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള ആശയം രൂപപ്പെട്ടത്. ഇന്ത്യന്‍ കമ്പനികളായ കാണ്‍പൂര്‍ ആസ്ഥാനമായുള്ള എംകെയു, ടാറ്റ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്നിവരാണ് പല രാജ്യങ്ങളിലെയും സായുധ സേനയിലേക്ക് ബോഡി കവചങ്ങള്‍ കയറ്റുമതി ചെയ്യുന്നത്

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular