നികുതി വെട്ടിച്ച കള്ളന്‍ എന്നുവിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്… 10 രൂപ സമ്പാദിച്ച് 100 രൂപ ജനങ്ങള്‍ക്ക് കൊടുക്കും; ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ല..!! തൃശൂരില്‍ അച്ഛന്‍ തോറ്റതില്‍ സന്തോഷം: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്‍ അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍.

അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍,. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ.

അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷമാണ് ഉള്ളതെന്നും ഗോകുല്‍. അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. സമ്മര്‍ദ്ദം കൂടിയേനെ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചുവന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഗോകുല്‍ സുരേഷ്.

ഇത്രകാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ അത്ര വ്യക്തതയോടെ ജനങ്ങള്‍ക്ക് അറിയുമോ എന്ന് സംശയമാണെന്നും ഗോകുല്‍. സൂപ്പര്‍താരമായി ആഘോഷിക്കപ്പെട്ടെങ്കിലും അണ്ടര്‍റേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുല്‍.

follow us: PATHRAM ONLINE #ENTERTAINTMENT

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7