ജനീവ: ലോകം കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്്. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിധ്യം ഉണ്ടെന്ന് പുറത്തുവന്നതിനു പിന്നാലെയാണ് കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പക്ഷേ കോവിഡ് ഇപ്പോഴും വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ‘ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. പലര്‍ക്കും വീട്ടിലായിരിക്കുന്നത് മടുപ്പുളവാക്കുന്നു. പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നു. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകമെമ്പാടും ഇതുവരെ 4,59,849 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 86,56,037 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്