തിരുവനന്തപുരം: ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച ആവശ്യങ്ങള്‍
നഗരങ്ങളിലും നിര്‍മാണ പ്രവര്‍ത്തന അനുമതി.
ഓപ്പണ്‍ എയര്‍ ഉള്‍പ്പെടെയുള്ള റസ്റ്ററന്റുകളില്‍ നിയന്ത്രിത പ്രവേശനം.
തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു തരിശുഭൂമിയില്‍ കൃഷി.
സംസ്ഥാനാനന്തര യാത്രയില്‍ കടന്നുപോകുന്ന ഓരോ സംസ്ഥാനത്തെയും പാസ് വേണമെന്ന നിബന്ധനയില്‍ ഇളവ്.
ആഭ്യന്തര വിമാനം, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍.
ഇതര സംസ്ഥാനങ്ങളിലേക്കു യാത്രാ ട്രെയിന്‍ വേണ്ട.
കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ എത്തിക്കാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍.
വിദേശ വിമാനയാത്രക്കാര്‍ക്ക് ആന്റിബോഡി പരിശോധന.
കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും അമേരിക്കയില്‍നിന്നു നേരിട്ടു വിമാനം.
ലോട്ടറി വില്‍പന ഇന്നു മുതല്‍ പുനരാരംഭിക്കില്ല
സംസ്ഥാനത്തു ലോട്ടറി വില്‍പന ഇന്നു മുതല്‍ പുനരാരംഭിക്കില്ല. വിറ്റുപോകാത്ത ലോട്ടറി എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണു കാരണം. ഇക്കാര്യം ധനമന്ത്രി നാളെ യൂണിയനുകളുമായി ചര്‍ച്ച ചെയ്യും.