പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ്. തോപ്പുംപടിയില്‍, ലഹരിമരുന്നു നല്‍കി നാലു പേര്‍ ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം കഠിനതടവിനും പിഴയടയ്ക്കാനും പോക്സോ കോടതി ശിക്ഷ വിധിച്ചു. തോപ്പുംപടി പ്യാരി ജങ്ഷനില്‍ പുതുശേരി വീട്ടില്‍ അരുണ്‍ സ്റ്റാന്‍ലി (24), പ്യാരി ജങ്ഷന്‍ തുണ്ടിപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് വലിയ വീട്ടില്‍ ക്രിസ്റ്റഫര്‍ (28), മുണ്ടംവേലി ചിറക്കപറമ്പില്‍ ആന്റണി ജിനീഷ് (28) എന്നിവരെയാണു കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം കണ്ടെത്തിയത്. കൂട്ട ബലാത്സംഗക്കുറ്റം തെളിഞ്ഞതിനാലാണ് പ്രതികള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്നതെന്നു വിധിയില്‍ പറയുന്നു. ഒന്നാംപ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും ലഹരിമരുന്ന് ഉപയോഗിപ്പിച്ചതിന് മൂന്നും രണ്ടാം പ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും വര്‍ഷം അധിക തടവുണ്ട്. ഒന്നും രണ്ടും പ്രതികള്‍ 45,000 രൂപയും മൂന്നും നാലും പ്രതികള്‍ 25,000 രൂപയും പിഴ നല്‍കണം. പ്രബേഷന്‍ നിയമമനുസരിച്ച ഇളവും പ്രതികള്‍ക്ക് അനുവദിച്ചില്ല. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. വിജയനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.

സ്റ്റാന്‍ലിയുമായി കുട്ടി പ്രണയത്തിലായിരുന്നെന്നും പിന്നീടു പിരിഞ്ഞശേഷം ഇയാള്‍ ഒന്നുകൂടി കാണാന്‍ ആവശ്യപ്പെട്ടെന്നും ഇയാളുടെ നിര്‍ദ്ദേശപ്രകാരം വിഷ്ണു 16 വയസുകാരിയെ ബൈക്കില്‍ സ്റ്റാന്‍ലിയും കൂട്ടുകാരായ ക്രിസ്റ്റഫറും ജിനീഷുമുണ്ടായിരുന്ന ഫോര്‍ട്ട്കൊച്ചി ബീച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ 2018 ഒക്ടോബര്‍ 14നു പീഡിപ്പിച്ചെന്നാണ് കേസ്. ബിയര്‍ കുടിപ്പിക്കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തു ബോധരഹിതയാക്കിയെന്നു പെണ്‍കുട്ടി മൊഴി നല്‍കി.

വിചാരണയ്ക്കിടെ കഴിഞ്ഞ സെപ്റ്റംബര്‍ 29നു കുട്ടി ആത്മഹത്യചെയ്തു. പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്തതിനാല്‍ 2018 ഒക്ടോബര്‍ 17 മുതല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ലഡാക്ക്: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്‍ബാഇക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ് പണി പൂര്‍ത്തിയായ പാലം.

ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ് പണി പൂര്‍ത്തിയായ പാലം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മ്മാണം നടന്നത്. മെയ് മുതല്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനവും സംഘര്‍ഷവും ഉണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിര്‍മാണം ഒരു ദിവസം പോലും നിര്‍ത്തി വെച്ചിരുന്നില്ല. ചൈനയുടെ കൈവശമുള്ള അക്സായ് ചിന്നിലേക്ക് ഈ റോഡിലൂടെ വേഗത്തില്‍ എത്താം.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7