റിലയൻസിന് റെക്കോർഡ് വാർഷിക വരുമാനം ₹1,000,122 കോടി; 10 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും കഴിഞ്ഞ നാലാം പാദത്തിലെയും പ്രവർത്തന ഫലങ്ങൾ പുറത്ത് വിട്ടു.

• ഉപഭോക്തൃ ബിസിനസുകളിലെ തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസ് വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി.
• നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 16.1% വർദ്ധിച്ച് ₹178,677 കോടിയായി ($ 21.4 ബില്യൺ).
• നികുതിക്ക് ശേഷമുള്ള വാർഷിക ഏകീകൃത ലാഭം 7.3% വർദ്ധിച്ച് ₹79,020 കോടിയായി ($9.5 ബില്യൺ)
• 2024 മാർച്ച് 31-ന് അവസാനിച്ച വർഷത്തിലെ മൂലധന ചെലവ് ₹131,769 കോടിയാണ് ($15.8 ബില്യൺ)
• ഏകീകൃത വായ്പ 2023 മാർച്ച് 31 ലെ 125,766 കോടി രൂപയിൽ നിന്ന് 116,281 കോടി രൂപയായി കുറഞ്ഞു.
• 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒരു ഓഹരിക്ക് 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.

റിലയൻസ് നാലാം പാദ ഫലം

• 2024 മാർച്ച് പാദത്തിലെ റിലയൻസിൻ്റെ മൊത്ത വരുമാനം 10.8% വർദ്ധിച്ച് 264,834 കോടി രൂപ ($31.8 ബില്യൺ) ആയി. എണ്ണ, വാതക വിഭാഗത്തിലെ വരുമാനത്തിൽ 42% വർദ്ധന രേഖപ്പെടുത്തി.
• റിലയൻസിൻ്റെ ത്രൈമാസിക EBITDA 14.3% വർദ്ധിച്ച് 47,150 കോടി രൂപയായി ($5.7 ബില്യൺ). എല്ലാ ബിസിനസുകളിൽ നിന്നും മികച്ച വരുമാനം നേടി.
• നികുതിക്ക് ശേഷമുള്ള ത്രൈമാസ ലാഭം 21,243 കോടി രൂപയായി (2.5 ബില്യൺ ഡോളർ).
• 2024 മാർച്ച് 31-ന് അവസാനിച്ച പാദത്തിൽ ഏകീകൃത മൂലധന ചെലവ് ₹23,207 കോടി (2.8 ബില്യൺ ഡോളർ) ആയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular