ഈ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച (ജൂണ്‍ 21)ത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ.

ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളില്‍ ഈ ഇളവ് ബാധകമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular