അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍: തിരുനാവായ കൊടയ്ക്കലില്‍ അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടത്തെപീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), മകള്‍ ഷഫ്‌ന ഫാത്തിമ (ഒന്നര) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 12ന് ശേഷമാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള കിണറില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചു. തിരൂരില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെത്തിച്ചത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7