സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചുകൊണ്ട് ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്കാവശ്യമുള്ളതാണെന്നും അവയുടെ പ്രവര്‍ത്തനം നിലച്ച് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഓഫീസ് പൂര്‍ണമായും അടച്ചിടേണ്ട സ്ഥിതി ഉണ്ടാകരുത്. അതിനാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം കൊണ്ടുവരുന്ന്. പകുതി ആളുകള്‍ ഒരാഴ്ച ഓഫീസിലിരുന്നും ശേഷിക്കുന്നവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. അടുത്ത ആഴ്ച മറ്റുള്ളവര്‍ ഓഫീസില്‍ എത്തണം. ഈ സമയത്ത് രോഗം ബാധച്ചാല്‍ പോലും ഒരു വിഭാഗത്തെ മാത്രമേ ക്വാറന്റീനിലാക്കേണ്ടതുള്ളു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഓഫീസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ നടപടിക്രമം ചീഫ് സെക്രട്ടറി തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തും. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ അതാത് ജില്ലകളില്‍ നിന്നുള്ളവരെ പൂള്‍ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ തമാസിക്കരുന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് ദൂരസ്ഥലങ്ങളില്‍ നിന്ന് കൂട്ടായി സഞ്ചരിക്കുന്നവരെ തടയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പലരും കൂട്ടായി വാഹനം വാടകയ്ക്ക് എടുക്കാറുണ്ടെന്നും ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരെ തടയാനോ വിഷമങ്ങളുണ്ടാക്കാനോ പോലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോവിഡിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളികളായ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. താല്ക്കാലികമായി ചുമതലയേറ്റ സന്നദ്ധ സേവകര്‍ ത്യാഗനിര്‍ഭലമായ പ്രവര്‍ത്തനമാണ് നടത്തിയത്. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എന്നിങ്ങനെ ഈ രംഗത്ത് പ്രവര്‍ത്തിച്ച എല്ലവരെയും സമൂഹമാകെ അഭിനന്ദിക്കുന്നു. തുടര്‍ച്ചയായി ആഴ്ചകളോടം പ്രവര്‍ത്തിച്ച അവരെ ഒരു തരത്തിലും തളര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആവശ്യമായ വിശ്രമത്തിന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7