തിരുവനന്തപുരം: ഇന്ന് ജില്ലയിൽ 5 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അവരുടെ വിവരങ്ങൾ
1. കല്ലമ്പലം സ്വദേശി 31 വയസ്സുള്ള പുരുഷൻ. ജൂൺ 11 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1938 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്ത് എത്തിക്കുകയും തുടർന്നു ഹോം ക്വാറന്റൈനിൽ അയക്കുയും ചെയ്തിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2. മണക്കാട് സ്വദേശി 33 വയസ്സുള്ള പുരുഷൻ. ജൂൺ 15 ന് സൗദി അറേബ്യയിൽ നിന്നും ഇൻഡിഗോയുടെ 6E 9052 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
3. പാറശ്ശാല സ്വദേശി 58 വയസ്സുള്ള പുരുഷൻ. ജൂൺ 15 ന് സൗദി അറേബ്യയിൽ നിന്നും ഇൻഡിഗോയുടെ 6E 9052 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
4. പൂവാർ സ്വദേശി 66 വയസ്സുള്ള പുരുഷൻ. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് (06345) ട്രെയിനിൽ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
5. വിളപ്പിൽശാല സ്വദേശി 40 വയസ്സുള്ള പുരുഷൻ. ജൂൺ 9 ന് ദോഹയിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.
FOLLOW US: pathram online