തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് അനുമതി നല്‍കി. നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് പണം കെട്ടി വയ്ക്കുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാരിനെന്ന് ചൂണ്ടിക്കാട്ടി പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിരുന്നു. ഇതേതുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി.
follow us: PATHRAM ONLINE LATEST NEWS