ഇന്ന്‌ പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കും കോവിഡ്‌

*ഇന്ന്‌ പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾ ഉൾപ്പെടെ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*

പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ഇന്ന്(ജൂൺ 17) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*റഷ്യ-1*
പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

*യു എ ഇ-2*
കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൻ

*റിയാദ് -3*
ജൂൺ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആൺകുട്ടികൾ, 25 വയസ്സുള്ള ഗർഭിണി).

കൂടാതെ ഇന്ന് ജില്ലയിൽ 24 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 120 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഇന്നത്തേത് ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular