കോവിഡ് ; രാജ്യത്ത് പ്രതിദിനം 3 ലക്ഷം പരിശോധനയ്ക്കുള്ള ശേഷിയുണ്ടെങ്കിലും നടക്കുന്നത് ഒന്നര ലക്ഷത്തിനടുത്ത് മാത്രം

ന്യൂഡല്‍ഹി: രാജ്യത്തു പ്രതിദിനം 3 ലക്ഷം കോവിഡ് പരിശോധന നടത്താന്‍ സൗകര്യമുണ്ടെങ്കിലും നടക്കുന്നതു പകുതി മാത്രം. തിങ്കളാഴ്ച നടന്നത് 1.54 ലക്ഷം പരിശോധനകള്‍; ഞായറാഴ്ച 1.11 ലക്ഷവും. പരിശോധന വര്‍ധിപ്പിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ഫലമുണ്ടായില്ല. ആദ്യം കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമായിരുന്നു പരിശോധനാ സംവിധാനം. നിലവില്‍ 907 ലാബുകളുണ്ട്

അതേസമയം രാജ്യത്തു കോവിഡ് മരണം 11,882 കടന്നു. രോഗികള്‍ 3,52,815 ആയി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണസംഖ്യ കുത്തനെ കൂടിയത്. മഹാരാഷ്ട്രയില്‍ ആകെ മരണം 5537 ആയി. ഇന്നലെ പുതുതായി 1965 പേരുടെ മരണമാണ് രാജ്യത്താകെ സ്ഥിരീകരിച്ചത്. മഹാരാഷ്്ട്രയില്‍ 1328 മരണങ്ങള്‍ കൂടി കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി അജോയ് മേത്ത. കോവിഡിനു ചികിത്സയിലിരിക്കെ വിവിധ കാരണങ്ങളാല്‍ മരിച്ചവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് നടപടി. ഇതില്‍ 862 പേര്‍ മരിച്ചതു മുംബൈയില്‍

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment