സൈന്യങ്ങള്‍ തമ്മില്‍ ഉന്തുംതള്ളും സംഭവിച്ചിരിക്കാം; അപ്പോഴുണ്ടായ മണ്ണിടിച്ചില്‍ ആകാം ദുരന്തത്തിലേക്ക് നയിച്ചതെന്ന് മേജര്‍ രവി

കൊച്ചി : ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരുടെ മരണസംഖ്യ ഉയരാന്‍ കാരണം കാലവസ്ഥയും ഭൂമിയുടെ ഘടനയുമാകാമെന്ന് മുന്‍ സൈനികനായ മേജര്‍ രവി. രാത്രിയില്‍ പുറത്തുവന്ന സൈന്യത്തിന്റെ വാര്‍ത്താക്കുറിപ്പിലും ഇതുസംബന്ധിച്ച സൂചനകളുണ്ട്. ഇത്രമാത്രം സൈനികര്‍ വീരമൃത്യു വരിച്ചത് യുദ്ധസമാനമായ സാഹചര്യത്തിലായിരിക്കില്ല. കാരണം ജവാന്‍മാരുടെ മൃതദേഹങ്ങള്‍ ചൈന വിട്ടുതന്നു. ഒരുപക്ഷേ ഇരു സൈന്യങ്ങള്‍ തമ്മില്‍ സ്ഥലത്ത് ഉന്തുംതള്ളും സംഭവിച്ചിരിക്കാം.

അപ്പോഴുണ്ടായ മണ്ണിടിച്ചില്‍ ആകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് മേജര്‍ രവി സംശയം പ്രകടിപ്പിച്ചു. അത്തരത്തിലുള്ള ഭൂമിഘടനയും കാലാവസ്ഥാ സാഹചര്യവുമാണ് അവിടെ. ഇത് ഒരു സംശയം മാത്രമാണെന്നും വ്യക്തത വരുത്തേണ്ടത് സൈന്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോര്‍ട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment