ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ കേണലുള്‍പ്പെടെ മൂന്നു ഇന്ത്യന്‍ ജവന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതല്‍ അതിര്‍ത്തിയില്‍ പ്രശ്‌നപരിഹാര ചര്‍ച്ച നടക്കുന്നു. ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
FOLLOW US: PATHRAM ONLINE LATEST NEWS