പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് സ്പിരിറ്റ് ഉള്ളില്‍ ചെന്നിട്ടെന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്വകാര്യ ആശുപത്രി ജീവനക്കാരിയാണു സ്പിരിറ്റ് നല്‍കിയതെന്നു അറസ്റ്റിലായ പ്രതി വിഷ്ണു മൊഴി നല്‍കി. സാനിറ്റൈസര്‍ നിര്‍മിക്കാനും മുറിവില്‍ പുരട്ടാനും വേണമെന്നു പറഞ്ഞാണു സ്പിരിറ്റ് വാങ്ങിയതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. മദ്യം ഇവര്‍ക്കെത്തിച്ചു നല്‍കിയ ആളാണ് ചരിപ്പറമ്പ് സ്വദേശി വിഷ്ണു. ചരിപ്പറമ്പ് രോഹിണിയില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഖിലിനെ (35) ആണ് ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത മദ്യപാനമാണു മരണത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഒപ്പം മദ്യപിച്ച സുഹൃത്ത് ചരിപ്പറമ്പ് സ്വദേശി ഗിരീഷും (28) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, വിഷ്ണുവിനു മാത്രം ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

4 ദിവസം മുന്‍പാണ് അഖില്‍ അവധിക്കു നാട്ടില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അഖിലും സുഹൃത്തുക്കളും ചേര്‍ന്നു മദ്യം കഴിച്ചതെന്നു പൊലീസ് പറഞ്ഞു. വീട്ടില്‍ എത്തിയപ്പോള്‍ ക്ഷീണം ഉണ്ടായി. വീട്ടുകാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിട്ടും അഖില്‍ ആശുപത്രിയില്‍ പോയില്ല. പിറ്റേന്നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാജ മദ്യമാണ് കഴിച്ചതെന്നും പൊലീസ് പറയുന്നു

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7