ആലപ്പുഴ: കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ ബുദ്ധമുട്ടിലായിരിക്കുകയാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ട് ജില്ലകല്‍ നിന്ന് എടുക്ക സാമ്പിളുകളുടെ പൂര്‍ണ്ണ പരിശോധന നടത്തുന്നത് ഇവിടെയാണ്. അതോടൊപ്പം മറ്റ് ജില്ലകളില്‍ സംശയംവരുന്ന സ്രവ സാമ്പിളുകളുടെ അന്തിമ പരിശോധനയും ആലപ്പുഴയിലാണ് നടത്തുന്നത്. അഞ്ഞൂറിലധികം സാമ്പിളുകള്‍ ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള്‍.
പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഫലം കിട്ടാനും കാലതാമസം നേരിടുന്നുണ്ട്. തിരക്ക് കൂടിയതോടെ ലാബിന്റെ പ്രവര്‍ത്തനവും താളം തെറ്റുകയാണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിമിതമായ സൗകര്യത്തില്‍ ആണ് നടത്തിയിരുന്നത്. 20 ജീവനക്കാരാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാനത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണവും വന്‍തോതില്‍ കൂടി.
ധ്രുത പരിശോധനയ്ക്ക് ശേഷമുള്ള സാമ്പിളുകള്‍ കൂടി എത്തുമ്പോള്‍ വീര്‍പ്പുമുട്ടുകയാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. സാധാരണഗതിയിലാണെങ്കില്‍ സ്രവ പരിശോധനയുടെ ഫലം ഏഴ് മണിക്കൂറിനകം ലഭ്യമാകും. ആലപ്പുഴ, പാലക്കാട് ജില്ലകള്‍ക്ക് പുറമെ വിദഗ്ധ പരിശോധനയ്ക്കായി മറ്റ് ജില്ലകളിലെ സാമ്പിളുകളും ഇവിടേക്ക് അയ്ക്കുന്നുണ്ട്. ഇതോടെ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞുവരുടെ പരിശോധനാ ഫലവും വൈകിയാണ് ലഭിക്കുന്നത്. ഇത് നിലവില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പോലും ബാധിച്ചേക്കാം എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
follow us: pathram online latest news