ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 11,458 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 3,08,993 ആണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം. 386 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 8,884 ആയി. വ്യാഴാഴ്ച 396 പേരാണ് മരണമടഞ്ഞിരുന്നത്.
1,45,779 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1,54,330 പേര്‍ രോഗമുക്തരായി.
രാജ്യത്തെ രോഗബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 3,493 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത. ഒരുലക്ഷത്തിനു മുകളിലാണ് ഇവിടെ വൈറസ് ബാധിതര്‍. മരണനിരക്കില്‍ 42 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്നലെ 127 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 2137 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികള്‍ 36,824 ആയി. 129 പേര്‍ കൂടി മരിച്ചതോടെ 1214 ആയി മരണസംഖ്യ.
തമിഴ്നാട്ടില്‍ 1982 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1479 കേസുകളും ചെന്നൈയിലാണ്. ഇതോടെ രോഗബാധിതര്‍ 40,000 കടന്നു. 18 പേര്‍ കൂടി മരണമടഞ്ഞു. ഉത്തര്‍പ്രദേശില്‍ 538 കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
follow us: pathram online latest news