കഷണ്ടിയുള്ള പുരുഷന്‍മാരില്‍ കോവിഡ്–സാധ്യത കൂടുമെന്ന് പഠനം

കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മായാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തല്‍. അതു ശരിവയ്ക്കുന്ന തരത്തില്‍ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷന്‍മാരില്‍ കോവിഡ് ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്.

ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷന്‍മാരില്‍ കഷണ്ടി, കോവിഡ്– ന്റെ ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്നു കണ്ടെത്തിയതായി അവകാശപ്പെടുന്നത്. കഷണ്ടിക്കു കാരണമാകുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ആയിരിക്കാം അവരുടെ കോശങ്ങളിലേക്ക് കൊറോണ വൈറസ് പ്രവേശിക്കുന്ന കവാടമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. കാര്‍ലോസ് വാംപിയര്‍ പറയുന്നു.

ഇതുകൂടാതെ വാംപിയറും സംഘവും സ്‌പെയിനില്‍ രണ്ട് വ്യത്യസ്ത പഠനങ്ങള്‍ നടത്തി. ഇതിലും കഷണ്ടിയും കോവിഡ്–19 മായി ബന്ധമുണ്ടെന്നു കണ്ടു.

അമേരിക്കന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിനായി മഡ്രിഡിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് പോസിറ്റീവായ 122 പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. ഇവരില്‍ 79 ശതമാനം പേരും കഷണ്ടിയുള്ളവരാണെന്നു കണ്ടു.

പുരുഷന്‍മാരിലെ കഷണ്ടിയെ റിവ്യൂ ചെയ്ത രണ്ടാമത്തെ പഠനം ജേണല്‍ ഓഫ് കോസ്‌മെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ചു. ഇവരില്‍ 71 ശതമാനം കോവിഡ് രോഗികളും കഷണ്ടി ഉള്ളവരായിരുന്നു.

ഈ പഠനഫലം പൂര്‍ണമായും ശരിയാണെന്ന് ഉറപ്പിക്കും മുന്‍പ് കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്.

പുരുഷന്‍മാരില്‍ കോവിഡ് സാധ്യത കൂട്ടുന്ന മറ്റു ഘടകങ്ങള്‍

പുരുഷന്‍മാരില്‍ കോവിഡ് 19 വരാന്‍ സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.

ACE2 റിസപ്റ്ററിന്റെ കൂടിയ അളവ്-കൊറോണ വൈറസിന് നമ്മുടെ ശരീരത്തില്‍ കടന്ന് പെരുകാനും വ്യാപിക്കാനും കൂടിച്ചേരാനുമെല്ലാം ACE2 റിസപ്റ്ററുകള്‍ എന്ന പ്രോട്ടീന്‍ ആവശ്യമാണ്. ഇവ പ്രധാനമായും ശ്വാസകോശത്തിലും ഹൃദയത്തിലും കുടലുകളിലുമാണുള്ളത്. അടുത്തിടെ ന്യൂയോര്‍ക്കിലും മുംബൈയിലും നടത്തിയ പഠനങ്ങളില്‍ പുരുഷന്‍മാരുടെ വൃഷണങ്ങളില്‍ ACE2 റിസപ്റ്ററുകള്‍ കൂടിയ അളവില്‍ ഉള്ളതായി കണ്ടു. ഇത് കൊറോണ വൈറസ് ദീര്‍ഘനേരം തങ്ങിനില്‍ക്കാന്‍ അനുവദിക്കും. സ്ത്രീകളുടെ അണ്ഡാശയത്തില്‍ ACE2 റിസപ്റ്ററുകള്‍ താരതമ്യേന കുറവാണ്.

കൂടാതെ പുകവലിയും കോവിഡ്– 19 വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളില്‍ കണ്ടു. സിഗരറ്റിന്റെ പുക ശ്വാസകോശത്തില്‍ ACE2 റിസപ്റ്ററുകളുടെ അളവ് കൂട്ടുന്നതു മൂലമാണിത്. ശ്വാസകോശമാണ് കോവിഡ് ഏറ്റവും ശക്തമായി ബാധിക്കുന്ന അവയവം.

ജനിതക ഘടന- പുരുഷന്‍മാരില്‍ ഓരോ കോശത്തിലും ഒരു X ക്രോമസോം മാത്രമേ ഉള്ളു. സ്ത്രീകളില്‍ രണ്ട് ക്രോമസോമുകളുണ്ട്. TLR 7 എന്ന പ്രോട്ടീന്‍ ഉള്‍പ്പെട്ട പ്രതിരോധ ജീനുകള്‍ ഇവയിലുണ്ട്. നോവല്‍ കൊറോണ വൈറസ് പോലുള്ള സിംഗിള്‍ സ്ട്രാന്‍ഡഡ് ആര്‍എന്‍എ വൈറസുകളെ തിരിച്ചറിയാന്‍ ഡോക്ടര്‍മാരെ ഇത് സഹായിക്കും. സ്ത്രീകള്‍ക്ക് ഈ ജീനുകള്‍ എണ്ണത്തില്‍ കൂടുതലുണ്ട്. അവരുടെ ഓരോ കോശത്തിലും 2X ക്രോമസോമുകളുണ്ട്. പുരുഷന്‍മാരില്‍ ഇതില്ല. പുരുഷന്‍മാരെ അപേക്ഷിച്ച് കോവിഡിനോടുള്ള സ്ത്രീകളുടെ പ്രതിരോധ കോശങ്ങളുടെ പ്രതികരണം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും.

സ്ത്രീകളെ അപേക്ഷിച്ച് വൃത്തിബോധം പുരുഷന്‍മാര്‍ക്ക് കുറവാണെന്നാണ് ആഗോളവ്യാപകമായി തെളിവുകള്‍ സൂചിപ്പിക്കുന്നത്. കൈ കഴുകല്‍, ചുമയ്ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ മുതലായ സംരക്ഷണ മാര്‍ഗങ്ങള്‍ പല പുരുഷന്‍മാരും തെറ്റിക്കും. ഇതും കോവിഡ് 19 പുരുഷന്‍മാരെ കൂടുതല്‍ ബാധിക്കാനുള്ള ഒരു കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular