മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിനും വെബ്സൈറ്റിനും ചെലവ് 1.10 കോടി രൂപ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒരു വർഷത്തേക്കു പരിപാലിക്കുന്നതിനു ചെലവ് 1.10 കോടി രൂപ. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഇന്നലെ ഉത്തരവിറക്കി.

വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കു ശമ്പള ഇനത്തിൽ ഒരു വർഷം നൽകുന്നത് 82 ലക്ഷം രൂപ. പ്രതിമാസം ഒരാൾക്കു ചെലവാക്കുന്നത് ശരാശരി 57,000 രൂപ.

എന്നാൽ, 19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ വാർഷിക പരിപാലന ചെലവ് 18 ലക്ഷം രൂപ മാത്രം. രണ്ട് ഉദ്യോഗസ്ഥർക്കാണ് സൈറ്റുകളുടെ ചുമതല. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ പരിപാലത്തിന് 4 മാസമായി നൽകാനുണ്ടായിരുന്ന കുടിശികയായ 36,07,209 രൂപയും ഈ ഉത്തരവിൽ അനുവദിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7